0
Book

അത് ഞാനായിരുന്നു (Athu njanayirunnu)

Ashitha SHIHABUDDIN POYTHUMKADAVU
Mathrubhumi Books

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ.നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ.

അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ

" അച്ഛനെ എനിക്കിഷ്ടമായിരുന്നു. വളരെ കുട്ടിക്കാലത്ത് എല്ലാ പെണ്‍കുട്ടികള്‍ക്കും അച്ഛന്‍ ഹീറോ ആയിരിക്കും. പിന്നെയല്ലേ, മുഖംകോടിയ ഈശ്വരനെപ്പോലെ എല്ലാം തകര്‍ന്നുപോകുന്നത്. 

അപ്പൊ, ഞാനെന്താ പറഞ്ഞുവന്നത്? അച്ഛനും അമ്മയും ബോംബേന്ന് വന്നപ്പോ ഞാന്‍ അമ്മയുടെ  അടുത്തേക്ക് ഓടി. അമ്മ പേടിച്ചിട്ട് രണ്ട് സ്റ്റെപ്പ് പിന്നാക്കം മാറി. ഷോക്കടിച്ചപോലെ ഞാനവിടെ നിന്നു. അതിനുശേഷം ഞാനൊരിക്കലും അമ്മയുടെ അടുത്തേക്ക് പോയിട്ടില്ല.

അത് ഏറ്റവും പെയിന്‍ഫുള്‍ ആയ എക്‌സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് മനസ്സിലായി, എല്ലാ വാതിലുകളും അടഞ്ഞുകഴിഞ്ഞു എന്ന്. സപ്പോസ് എന്നെ അമ്മ 'സാരല്യ, വാ' എന്നുപറഞ്ഞ് കൊണ്ടുപോയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷേ, അമ്മ ആദ്യമേ ഒരു സ്റ്റാന്‍ഡ് എടുക്കുകയാണ്. My daughter is not mentally OK. അപ്പൊത്തൊട്ട് എന്റെ ജീവിതം അവസാനമില്ലാത്ത ഇന്‍ഫിനിറ്റ് ലൂപ്പില്‍ പോവാന്‍ തുടങ്ങി." 
 

₹ 175
₹ 160

Reviews

Related Products

Out of stock
Book
Mikhael Neymi
Mathrubhumi Books
₹ 99
₹ 110
(
10%
OFF)
Book
A N Sathyadas
Chintha Publishers
₹ 70
₹ 70
Book
VINOY THOMAS
DC Books
₹ 126
₹ 140
(
10 %
OFF)